"നമ്മുടെ ദാസന്ന്‍ നാം അവതരിപ്പിച്ചു കൊടുത്തതിനെ (വിശുദ്ധ ഖുര്ആനിനെ)പറ്റി നിങ്ങള്‍ സംശയാലുക്കലാണെങ്കില്‍ അതിന്റെതുപോലുള്ള ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അതാണല്ലോ ചെയ്യേണ്ടത്)."-വിശുദ്ധ ഖുര്ആന്‍ 2.23
ഒരു നിമിഷം
ഈയിടെ ഖുര്‍ആനിനെക്കുറിച്ച് ഒരു പുസ്തകം വായിക്കാനിടയായി. അത് എല്ലാ വിശ്വാസികളും അല്ലാത്തവരും വായിച്ചിരിക്കണം എന്ന് തോന്നിയത് കൊണ്ടും കോപിറൈറ്റ് ഇല്ലാത്തത് കൊണ്ടും ഒരു ബ്ലോഗ് രൂപത്തില്‍ പോസ്റ്റ് ചെയ്യാം എന്ന് കരുതി. ഇത് മുറിച്ചു മുറിച്ചാണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ വായിക്കുന്നവര്‍ തുടര്‍ച്ചാസ്വഭാവം സ്വീകരിക്കാന്‍ താല്പര്യം. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഈ വിനീതനെയും കുടുംബത്തെയും ഉള്‍പ്പെടുത്തണം എന്ന അപേക്ഷയോടെ.....