10.1.11

ചരിത്രപരം

   മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുഎല്ലാം ഒരേ പൈത്ര്‍കമാണുള്ളതെന്ന് പരിണാമവാദികള്‍ പറയുന്നു. ‘മൃഗങ്ങളിലെ ഒരിനത്തിന്റെ പരിണാമമാണ് ചിമ്പാന്‍സിക്കുരങ്ങ്. ചിമ്പാന്‍സിക്കുരങ്ങില്‍ നിന്നും പരിണമിച്ചതാണ് മനുഷ്യന്‍’-ഇതാണ് അവരുടെ വാദം.
   അപ്പോള്‍ ഇവിടെ ഒരു ചോദ്യമുണ്ട്. മൃഗങ്ങളുടേയും മനുഷ്യരുടെയും ഗുണം പേറുന്ന ഇടക്കണ്ണിയായ ഒരിനം എവിടെ? പരിണാമവാദികള്‍ അത്തരമൊരു ഇടക്കണ്ണിയുണ്ടെന്നു പറയുന്നു. പക്ഷെ ഇന്നോളം അവര്‍ക്കത്‌ കണ്ടെത്താനായിട്ടില്ല. അത് കൊണ്ട് അവരതിന് ഒരു സങ്കല്പനാമം നല്‍കി-“Missinglinks”
   കുരങ്ങിനും മനുഷ്യനുമിടക്കുള്ള ഇടക്കണ്ണി കണ്ടുകിട്ടിയതായി 1912ല്‍ ലണ്ടന്‍ പത്രങ്ങളില്‍ ചൂടേറിയവാര്‍ത്തകള്‍ ഉണ്ടായിരുന്നു. “Pilt Down Man” എന്ന പേരിലാണതിനെ പരിണാമവാദികള്‍ പരിചയപ്പെടുത്തുന്നത്. ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിന് ഒരു പുരാതന മനുഷ്യന്റെ അസ്ഥിപഞ്ജരം കിട്ടി. കുരങ്ങിന്റെ രൂപമായിരുന്നു അതിന്. പല്ലിനാകട്ടെ മനുഷ്യന്റേതിനോടായിരുന്നു സാദൃശ്യം. അവര്‍ ആ അസ്ഥിപഞ്ജരത്തിന്റെ ഒരു പൂര്‍ണ്ണചിത്രം തയ്യാര്‍ ചെയ്തു. അത് കാണുന്ന ആരും അതൊരു മനുഷ്യക്കുരങ്ങാണെന്നോ കുരങ്ങുമനുഷ്യനാണെന്നോ പറയും.Piltdown എന്ന സ്ഥലത്ത് നിന്ന് ലഭിച്ചത്കൊണ്ട് അവരതിന് Piltdownman എന്ന് പേരിട്ടു. ഈ വാര്‍ത്തക്ക് പ്രചാരവും അംഗീകാരവും കിട്ടാന്‍ താമസമുണ്ടായില്ല. വിദ്യാലയങ്ങളിലെ പാഠ്യപദ്ധതികളില്‍ പോലും അത് കയറിക്കൂടി!
    R.S.Lullന്റെ Organic Evolution ഒരുദാഹരണമാണ്. വലിയ വലിയ ചിന്തകന്മാരും പണ്ഡിതന്മാരും അതിനെ ആധുനികമനുഷ്യന്റെ വൈജ്ഞാനികവിജയമായെണ്ണി.  H.G വെല്‍സിന്റെ (1866-1946) The Out line of History, ബെര്‍ട്രാന്റ റസ്സലിന്റെ (1872-1970) A History of western Philosophy  തുടങ്ങിയവ അതിന്റെ ചില ഉദാഹരണങ്ങളാണ്. “പില്റ്റ്‌ ഡൌണ്‍ മനുഷ്യന്‍” എന്ന പരാമര്‍ശം വ്യക്തമായ ഒരംഗീകൃത ശാസ്ത്ര സത്യമെന്ന നിലയ്ക്കായിരുന്നു ചരിത്ര-ജീവശാസ്ത്രഗ്രന്ഥങ്ങളില്‍രേഖപ്പെടുത്തപ്പെട്ടത്.
   ഏകദേശം അരനൂറ്റാണ്ട് കാലത്തോളം ആധുനിക ശാസ്ത്രജ്ഞന്മാര്‍ ഈ മഹാ കണ്ടുപ്പിടുത്തത്തിന്റെ ലഹരിയിലായിരുന്നു. എന്നാല്‍ 1953ല്‍ ചില പണ്ഡിതന്മാര്‍ക്ക് അതേകുറിച്ച് സംശയമുദിച്ചു. അവര്‍ ബ്രിട്ടീഷ്‌മ്യൂസിയത്തിലെ ഫയര്‍പ്രൂഫ്‌ബോക്സില്‍നിന്ന് ആ അസ്ഥിപഞ്ജരം പുറത്തെടുത്ത്‌ വിവിധ ശാസ്‌ത്രീയപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍ അവര്‍ക്ക് അതിന്റെ പൊള്ളത്തരം മനസ്സിലായി.
   ഒരാള്‍ ഒരു അസ്ഥിപഞ്ജരമെടുത്തു അതിന്നു പ്രത്യേക കളര്‍ നല്‍കി. അതിന്റെ പല്ല് രാകിയെടുത്ത് മനുഷ്യന്റേതിനോട് സമാനമാക്കി. എന്നിട്ട് ‘പില്റ്റ്‌ ഡൌണ്‍’എന്ന സ്ഥലത്തുനിന്ന്‌ കിട്ടിയതാണെന്നു പറഞ്ഞു അത് ബ്രിട്ടീഷ്‌ മ്യൂസിയത്തിലേല്‍പ്പിച്ചു. ഇതായിരുന്നു അതിന്റെ സത്യാവസ്ഥ. ഇവ്വിഷയകമായ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പറ്റിയ ചില റഫറന്‍സ്‌ കൃതികളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു:
1)  Encyclopaedia Britanica(1984)PiltDownMan
2)  Bulletin of the British Nuseum(NaturalHistory vol:2:No:3-6)
3)  J.S.weiner The PiltDown Forgery(1955)
4)  RonaldMillar _ The PiltDownMen(1972)
5)  ReadersDigest-November(1956)

0 comments: