21-ആം അധ്യായം 30-ആം വചനത്തില്‍ വി.ഖുര്‍ആന്‍ ഇങ്ങനെ ചോദിക്കുന്നു:
“ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?....”(വി.ഖു:21:30)
“റത്ഖ്” എന്ന പദത്തിന് ‘ഒട്ടിച്ചേര്‍ന്നത്’ എന്നാണര്‍ത്ഥം. “ഫത്ഖ്” എന്ന പദത്തിനാകട്ടെ ഒന്നില്‍നിന്നു മറ്റൊന്നിനെ വേര്‍പ്പെടുത്തുക എന്നും.
ക്രി:7-ആം നൂറ്റാണ്ടിലാണ് ഈ സൂക്തം അവതരിച്ചത്.പ്രപഞ്ചത്തിന്റെ വിവിധഘടകങ്ങള്‍ ആദ്യകാലത്ത് ഒന്നായിരുന്നുവെന്നും പിന്നീട് അല്ലാഹു അതിനെ പിളര്‍ത്തി വെവ്വേറെയാക്കിയതാണെന്നും ആണ് മനസ്സിലാവുക. എന്നാല്‍ “റത്ഖ്”, “ഫത്ഖ്” എന്നിങ്ങനെ വ്യവഹരിച്ചത് എന്തിനെക്കുറിച്ചാണ് എന്ന് ഖുര്‍ആന്‍ അവതരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷവും അറിവായിരുന്നില്ല. 1927ല്‍ ‘ജോര്‍ജ് ലാമിത്രേ’(Georges Lemaitra) ആദ്യമായി മഹാവിസ്ഫോടനം(BigBang) എന്നാ പേരില്‍ ഒരു സിദ്ധാന്തമവതരിപ്പിച്ചപ്പോഴാണ് പ്രസ്തുത പദങ്ങളുടെ ആശയതലത്തെക്കുറിച്ച് തെളിച്ചം ലഭിച്ചത്.
പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആധുനിക നിരീക്ഷണം വ്യക്തമാക്കുന്നത്. അതിനാല്‍ ഇന്ന് പ്രപഞ്ചത്തെ ‘വികസിക്കുന്ന പ്രപഞ്ചം’(Expanding Universe) എന്നാണു വിളിക്കുന്നത്.
പ്രപഞ്ചത്തിന്റെ പ്രാരംഭം ചുരുണ്ടുകൂടിയ അവസ്ഥയിലായിരുന്നുവെന്നും അക്കാലത്ത് വിശാലപ്രപഞ്ചത്തിന്റെ മുഴുവന്‍ ഘടകങ്ങളും ഏറെ ശക്തിയോടെ പരസ്പരം ഒട്ടിപ്പിടിചിരിക്കയായിരുന്നുവെന്നുമുള്ള സിദ്ധാന്തത്തിലേക്കാണ് ഇത്തരം നിരീക്ഷണങ്ങളെല്ലാം മനുഷ്യനെ നയിക്കുന്നത്.Cosmic Egg എന്നും Super Atomഎന്നുമൊക്കെ വിളിക്കുന്നത് പ്രസ്തുത പ്രാരംഭ പദാര്‍ത്ഥത്തെയാണ്.
ആദ്യകാലത്ത് ഇത് ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. 1948 വരെ ‘സ്ഥിരസ്ഥിതി സിദ്ധാന്ത’(Study state hypothesis)ത്തിനായിരുന്നു ശാസ്ത്രകാരന്മാരുടെ പക്കല്‍ ഏറെ സ്വീകാര്യതയുണ്ടായിരുന്നത്. എന്നാല്‍ 1950 മുതല്‍ക്കാണ് ‘മഹാവിസ്ഫോടന സിദ്ധാന്ത’ത്തിന് മുന്‍തൂക്കം ലഭിച്ചത്. 1965ല്‍ Background Radiation ന്റെ കണ്ടെത്തല്‍ അതിനു കൂടുതല്‍ തെളിച്ചം നല്‍കി. ആദികാലത്തെ പ്രാരംഭസ്ഫോടനത്തിന്റെ കെട്ടടങ്ങാത്ത റേഡിയം അവശിഷ്ടമാണ് എന്നത്രേ അതിനെ കുറിച്ച് ശാസ്ത്രകാരന്മാര്‍ വിശ്വസിക്കുന്നത്. 1981ല്‍ ഭൂമിയില്‍ നിന്ന് ആയിരം കോടി പ്രകാശവര്‍ഷം അകലത്തില്‍ പുതിയ ചില ഗ്രഹങ്ങള്‍ കണ്ടെത്തിയതും അതിനു കൂടുതല്‍ പിന്ബലമേകുകയുണ്ടായി ‘മഹാവിസ്ഫോടന സിദ്ധാന്തം’ ഇന്ന് നിരവധി ഗോളശാസ്ത്രജ്ഞന്മാരാല്‍ അംഗീകരിക്കപ്പെട്ടിരിക്കയാണെന്ന് എന്‍സൈക്ലോപീഡിയബ്രിട്ടാനിക്ക(1984) “BigBang”എന്ന തലക്കെട്ടിനു താഴെ രേഖപ്പെടുത്തുന്നു.
ത്രികാലജ്ഞാനായ ദൈവത്തില്‍ നിന്ന് അവതരിച്ചതാണ് വി.ഖുര്‍ആന്‍ എന്നതിന് ഇതും തെളിവ് നല്‍കുന്നു.



0 comments:
Post a Comment