തേനില്‍ ‘ശിഫാ’(രോഗശമനം)ഉണ്ടെന്നു വി.ഖുര്‍ആന്‍ പറയുന്നു. (വി.ഖു: 16:69) അതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ തേനിന്റെ ഔഷധമൂല്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുകയുണ്ടായി. മുസ്‌ലിംകളുടെ ചികിത്സാരീതിയില്‍ തേനിന് മുഖ്യമായ സ്ഥാനവും നല്കപ്പെട്ടിട്ടുണ്ട് എന്നാല്‍ പാശ്ചാത്യലോകത്തിന് നൂറ്റാണ്ടുകളോളം തേനിന്റെ ഔഷധമൂല്യത്തെ പറ്റി അറിവില്ലായിരുന്നു.ക്രി.19-ആം ശതകംവരെ തേനിനെക്കുറിച്ച് യൂറോപ്യന്മാര്‍ മനസ്സിലാക്കിയത് ഒരു ദ്രവഭക്ഷണം(Liquid food)എന്ന് മാത്രമായിരുന്നു. തേനിനകത്ത് പുതിനിവാരക ഘടകങ്ങള്‍ (Antiseptic properties) അടങ്ങിയിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കിയത് ഇരുപതാംനൂറ്റാണ്ടില്‍ മാത്രമാണ്. ഇവ്വിഷയകമായി ഒരമേരിക്കന്‍ മാസിക പ്രസിദ്ധീകരിച്ച പഠനത്തിന്റെ സംഗ്രഹം ഇവിടെ ഉദ്ധരിക്കട്ടെ:
“Honey is a powerful destroyer of germs which produce human diseases. It was not until the twentieth century. However, that this was demonstrated scientifically. Dr.W.G. Sackett,formerly with the Colardo Agricultural Collage at fort Collins. Attempted to prove that honey was a carrier of disease much like milk. To his surprise, all the disease, germs he introduced into pure honey were quickly destroyed. The germs that causes typhoid fever died in pure honey after 48 hours exposure. Enteritidis, causing intestinal inflation, lived 48 hours’ A hardly germ which causes bronch-pneumonia and septicemia held out for four days. Bacillus coli communis which under certain conditions causes peritonitis, was dead on the fifth day of experiment. According to Dr. Bodog Beck there are many other germs equally destructible in honey. The reason for this bactericidal quality in honey he said, is in its hygroscopic ability. It literally draws every particle of moisture out of germs. Germs like any other living organism, perish without water. This power to absorb moisture is almost unlimited. Honey will draw moisture from metal, glass, and even stone rocks”
(Rosicrucian Digest, September 1975, p: 11)
“മനുഷ്യന് രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ(Germs)കൊന്നുക്കളയുന്ന വസ്തുവാണ് തേന്‍. എന്നാല്‍20-ആം നൂറ്റാണ്ടിനു മുമ്പു അതേപറ്റി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. മുമ്പ് കൊളോറഡോ അഗ്രിക്കള്‍ച്ചറല്‍ കോളേജിലുണ്ടായിരുന്ന ഡോ:W.G സാക്കറ്റ്(sackett) പാലിനകതെന്ന പോലെ തേനിലും രോഗാണുക്കള്‍ വളരുന്നതായി കണ്ടെത്താന്‍ ശ്രമം നടത്തുകയുണ്ടായി. അത്ഭുതകരമെന്ന് പറയട്ടെ; ശുദ്ധതേനിനകത്ത് വളര്‍ത്തിയെടുക്കാനായി അദ്ദേഹം നിക്ഷേപിച്ച രോഗാണുക്കളെല്ലാം ഒന്നൊഴിയാതെ വളരെ വേഗം ചത്തൊടുങ്ങുകയാണുണ്ടായത്! ടൈഫോയ്ഡ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ 48 മണിക്കൂര്‍ കൊണ്ടും സെപ്റ്റിസീമിയ, ബ്ര്യേങ്കോ ന്യുമോണിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ അണുക്കള്‍ 4 ദിവസം കൊണ്ടും മറ്റുചിലത് അഞ്ചുദിവസംകൊണ്ടും ചത്തൊടുങ്ങിയതായി അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. തേന്‍കൊണ്ട് വളരെവേഗം ചത്തൊടുങ്ങുന്ന വേറെയും കുറെ രോഗാണുക്കളുണ്ട്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള തേനിന്റെ അപാരശക്തിയാണതിന് കാരണമെന്ന് ഡോ: ബോടോഗ് ബെക് (Dr:Bodog Beck)പറയുന്നു. തേന്‍, രോഗാണുവിനകത്തെ ഈര്‍പ്പത്തിന്റെ എല്ലാ കണികയും വലിച്ചെടുക്കുന്നു. ജലാംശത്തിന്റെ അഭാവത്തില്‍ ഇതര ജീവികളെ പോലെ രോഗാണുക്കളും ചത്തൊടുങ്ങുന്നു. ജലാംശം വലിച്ചെടുക്കാനുള്ള കഴിവ് തേനിനകത്ത് അപാരമായ തോതിലുണ്ട്. ഇരുമ്പില്‍നിന്നും ഗ്ലാസില്‍നിന്നും കരിമ്പാറയില്‍ നിന്നു പോലും ജലാംശം വലിച്ചെടുക്കാന്‍ അതിന്നു കഴിവുണ്ട്.” (Rosicrucian Digest-september 1925-p:11)



0 comments:
Post a Comment