1.3.11

ഖുര്‍‌ആന്റെ മഹിമ


ഖുര്‍‌ആന്റെ മഹിമ










വഹീദുദ്ദീന്‍ ഖാന്‍
വിവ:
മുഹമ്മദ് കൊടിയത്തൂര്‍

വിതരണം
ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
ദുബൈ




ധുനിക ഇസ്‌ലാമിക ചിന്തകരില്‍ പ്രശസ്തനായ വഹീദുദ്ദീന്‍ ഖാന്‍, പരിശുദ്ധ ഖുര്‍‌ആനിനെ കുറിച്ചെഴുതിയ ‘ഉള്‍മതെ ഖുര്‍‌ആന്‍’ എന്ന കൃതിയുടെ പരിഭാഷയാണിത്.സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക സത്യങ്ങള്‍‌ക്ക് പ്രസക്തി തേടുന്ന അദ്ധേഹത്തിന്റെ വ്യതിരിക്തമായ ശൈലി ഈ കൃതിയിലും കാണാം.


അഭിപ്രായങ്ങളില്‍ ചിലത് ഗ്രന്ഥകാരന്റെ സ്വന്തം വീക്ഷണമായി കണ്ടുകൊണ്ടുതന്നെ കൃതിയുടെ പ്രമേയത്തോട് മൌലികമായി യോജിക്കാവുന്നതാണ്.

ഭൌതിക ദര്‍ശനങ്ങളുടെ ചരമഭൂമിയില്‍ ഇസ്‌ലാമികാദര്‍‌ശത്തിന്റെ അജയ്യതയും വിശുദ്ധഖുര്‍‌ആന്റെ അമാനുഷതയും വ്യക്തമാക്കുകയാണിവിടെ ഗ്രന്ഥകാരന്‍. പൂര്‍‌വ്വവേദങ്ങളെ ബാധിച്ച കൈക്രിയകളില്‍ നിന്ന് ഖുര്‍‌ആന്‍ എങ്ങനെ സുരക്ഷിതമായി നിലനിന്നുവെന്ന് ഈ കൃതി തെളിയിക്കുന്നു. ക്രി.7‌-ആം ശതകത്തിലവതരിച്ച അതേ രൂപത്തിലും ഭാവത്തിലും തന്നെ വിശുദ്ധ ഖുര്‍‌ആന്‍ നിലനില്‍ക്കുന്നുവെന്നത് ഒരത്ഭുതമാണ്. ആകാശ ഭൂമികള്‍ക്കിടയിലെ അനിതരമായ അത്ഭുതം! ആ അത്ഭുതത്തിന്റെ അകത്തളത്തിലേക്ക് ഒരന്വേഷണം .
(വിവ)
ആമുഖം

      വിശുദ്ധ ഖുര്‍ആനിന്റെ വ്യത്യസ്തമായ മൂന്ന് വശങ്ങളെക്കുറിച്ച സംക്ഷിപ്ത ചര്‍ച്ചയാണ് ഈ കൃതിയില്‍ ഉള്ളത്.

               1) ദൈവിക ഗ്രന്ഥമാണ് എന്നതിനുള്ള ഖുര്‍ആന്റെ സ്വന്തം സാക്ഷ്യം  (2) ക്രി 7-ആം ശതകത്തില്‍ മുഹമ്മദ്‌ നബി(സ)ക്ക് അവതരിച്ച അതേ രൂപത്തില്‍ അത് ഇന്നും നിലനില്‍ക്കുന്നുവെന്ന വസ്തുത  (3) ശരിയായ രീതിയില്‍ പ്രബോധനം ചെയ്താല്‍ ഖുര്‍ആന്‍ ലോകജനതയെ കീഴടക്കാന്‍ കരുത്തുള്ള ശക്തമായ പ്രബോധനഗ്രന്ഥമാണ് എന്നത്.

                ഖുര്‍ആനും പൂര്‍വ്വവേദങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒന്ന്‍ പൂര്‍ണ്ണവും മറ്റുള്ളവ അപൂര്‍ണ്ണവുമാണോ? ഒന്ന് ശ്രേഷ്ടവും മറ്റുള്ളവ ശ്രേഷ്ടതയില്ലാത്തതുമാണോ? അല്ല. പ്രവാചകന്മാര്‍ക്കിടയില്‍ വിഭജനം നടത്തുന്നത് പോലെയുള്ള തെറ്റാണ് അത്തരം വിഭജനങ്ങള്‍. എന്നാല്‍ പിന്നെ ഖുര്‍ആനും ഇതര വേദഗ്രന്ഥങ്ങളും തമ്മിലുള്ള അന്തരമെന്താണ് ?

                ഇതര വേദഗ്രന്ഥങ്ങള്‍ അവയുടെ മൌലികത കാത്തുസൂക്ഷിക്കുന്നില്ല. ഖുര്‍ആനാകട്ടെ അതിന്റെ മൌലികത കാത്തുസൂക്ഷിക്കുന്നു. അന്ത്യനാള്‍ വരെ അത് സുരക്ഷിതമായിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഖുര്‍ആനികാദ്യാപനങ്ങള്‍ പിന്തുടരുകയെന്നതാണ് അന്ത്യനാള്‍ വരെ മുഴുവന്‍ മാനവതക്കുമുള്ള ഏക രക്ഷാമാര്‍ഗ്ഗം.

             ഖുര്‍ആനിന്റെ ഈ സുരക്ഷിതത്വം ഒരപൂര്‍വ്വ സംഭവമാണ് അകാശഭൂമികള്‍ക്കിടയിലെ  അപൂര്‍വ്വമായ അത്ഭുതം.

           ദൈവത്തിനു പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലും എന്തും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . പക്ഷേ ഒരു നിശ്ചിത അവധി വരെ അവന്‍ മനുഷ്യനെ സ്വതന്ത്രമാക്കി വിട്ടിരിക്കുകയാണ്. ഇത് പരീക്ഷണാര്‍ത്ഥമാണ്. തനിക്കു ലഭിച്ച സ്വാതന്ത്ര്യം മനുഷ്യന്‍ ദുരുപയോഗം ചെയ്തതിന്റെ ഫലമായിട്ടാണ് വേദഗ്രന്ഥങ്ങളില്‍ കൈക്രിയ നടന്നത്.എന്നിട്ടും അല്ലാഹു മനുഷ്യനു മീതെ തന്റെ അനുഗ്രഹം ശരിയായ നിലയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു. അവന്‍ അതിനു കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം തിരഞ്ഞെടുത്തു. ദൈവത്തിന്റെ പ്രത്യേക സഹായത്താല്‍ നബി(സ)യും അനുചരന്മാരും ഒരു പുതിയ ചരിത്രത്തിനു തുടക്കമിട്ടു. മുഴുവന്‍ ദുഷ്ട്ടന്മാരേയും അവര്‍ തളച്ചു കെട്ടി. അപ്രതിഹതമായ അനുകൂലനങ്ങളോടെ ഖുര്‍ആനിന്റെ ശാശ്വതികത്വം സാധിപ്പിക്കുന്ന ഒരു നൂതനലോകത്തിനു അവര്‍ ആരംഭം കുറിച്ചു. അതോടെ ഖുര്‍ആന്‍, പദപരവും ആശയപരവുമായ രണ്ട് തലങ്ങളിലും എന്നുമെന്നും നിലനില്‍ക്കുന്ന അജയ്യഗ്രന്ഥമായിത്തീര്‍‌ന്നു.


വഹീദുദ്ദീന്‍ ഖാന്‍ 

തുടര്‍ന്ന് വായിക്കുക