11.1.11

പ്രകാശത്തെക്കുറിച്ചുള്ള ന്യൂട്ടന്‍സങ്കല്‍പ്പം

   തൊരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും മനുഷ്യന്‍ ‘വര്‍ത്തമാനകാല’ത്തില്‍ നിന്ന് കൊണ്ടാണ് സംസാരിക്കുന്നതെന്നും ഭാവിയെക്കുറിച്ച് അവന്നു യാതൊരറിവുമില്ലെന്നും പെട്ടെന്ന് ബോധ്യപ്പെടും വരുംകാലത്തെ കുറിച്ച് ഖണ്ഡിതമായി പറയാന്‍ ഒരാള്‍ക്കും കഴിയില്ല.
   വിശുദ്ധഖുര്‍ആന്‍ ഇതിനപവാദമാണ്. ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് നീളുന്ന സമഗ്രജ്ഞാനത്തിന്റെ ഉടമയാണ് അതിന്റെ അവതാരകന്‍. വര്‍ത്തമാനകാല വിവരങ്ങള്‍ മാത്രമല്ല. മനുഷ്യര്‍ ഭാവിയില്‍ അറിയാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണവന്‍.
   ‘ചെറുകണങ്ങളായി ഉത്ഭവിച്ച് അന്തരീക്ഷത്തില്‍ പരക്കുകയാണ് പ്രകാശമെന്നു ന്യൂട്ടന്‍(1642-1727) സിദ്ധാന്തിച്ചു. Corpuscular Theory of light എന്ന പേരിലാണത് അറിയപ്പെടുന്നത്. 1820വരെ ശാസ്ത്രലോകത്ത്‌ അതിന്നായിരുന്നു അംഗീകാരം.പിന്നീട് അതിന്റെ പതനം ആരംഭിച്ചു. വിവിധ ശാസ്‌ത്രജ്ഞന്‍മാരുടെ പഠനം വിശിഷ്യാ ഫോട്ടോണ്‍(Photons)പ്രവര്‍ത്തനത്തെക്കുറിച്ച കണ്ടെത്തല്‍ പ്രകാശത്തിന്റെ തന്മാത്രാ സങ്കല്പത്തിന് അന്ത്യം കുറിക്കുകയുണ്ടായി. ന്യൂട്ടന്‍ സങ്കല്‍പത്തിനു എതിരായി-തിരമാലകളുടെ സവിശേഷതയാണ് പ്രകാശത്തിന്റെ അടിസ്ഥാന സവിശേഷതയെന്ന്’-പ്രൊഫസര്‍ യുങ്ങിന്റെ പഠനം ശാസ്ത്രപണ്ഡിതരെ ബോധ്യപ്പെടുത്തുകയുണ്ടായി.(E.B: 1984vol:19,p:665)
18-ആം ശതകത്തിലാണ് ന്യൂട്ടന്‍ തന്റെ സിദ്ധാന്തമവതരിപ്പിച്ചത്. കേവലം 200വര്‍ഷത്തിനകം അത് തെറ്റാണെന്ന് സ്ഥാപിക്കപ്പെട്ടു. അതേസമയം, ഖുര്‍ആന്‍ അതിന്റെ സന്ദേശം ലോകത്തിനു മുന്‍പില്‍ സമര്‍പ്പിച്ചത്‌ ക്രി: 7-ആം ശതകത്തിലാണ്. 14നൂറ്റാണ്ട് പിന്നിട്ടിട്ടും അതിന്റെ സത്യത ഇന്നും നിലനില്‍ക്കുകയാണ്. ന്യൂട്ടന്റേത് പരിമിതപ്രജ്ഞരായ മനുഷ്യവചനങ്ങള്‍ക്കുദാഹരണമാണ്. വിശുദ്ധഖുര്‍ആനാകട്ടെ പരിണതപ്രജ്ഞാനായ ദൈവത്തിന്റെ വചനങ്ങളും! ഇതംഗീകരിക്കാന്‍ മനുഷ്യന്‍ എന്തിനു മടികാണിക്കണം?


0 comments: