10.1.11

ബൈബിളും ഖുര്‍ആനും

  യൂസുഫ് നബി(അ)ന്റെ കാലത്ത്‌ ഇസ്രായീല്യര്‍(B.C.20ആം ശതകത്തില്‍) ഈജിപ്തിലെത്തി. മൂസാനബി(അ)ന്റെ കാലത്ത്‌ (B.C.13ആം ശതകത്തില്‍) ഈജിപ്തില്‍ നിന്നവര്‍ സീനാമരുഭൂമിയിലേക്കു നീങ്ങി. ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളാണിത് രണ്ടും. എന്നാല്‍ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ചരിത്രസംഭവങ്ങളുമായി പാരസ്പര്യം പുലര്‍ത്തുമ്പോള്‍ ബൈബിളിലെ പല പരാമര്‍ശങ്ങളും ബാഹ്യചരിത്രവുമായി പാരസ്പര്യം പുലര്‍ത്തുന്നില്ല! ഒന്നുകില്‍ ബൈബിള്‍ പരാമര്‍ശം സ്വീകരിക്കുക.  അല്ലെങ്കില്‍ ചരിത്ര വിവരണം സ്വീകരിക്കുക എന്ന അവസ്ഥയിലാണ് ബൈബിള്‍ വിശ്വാസികളുള്ളത്. 1985 ജനുവരി 12ന് ന്യൂ  ഡല്‍ഹിയില്‍  ഇന്ത്യന്‍ ഇന്സ്ടിട്യൂറ്റ്‌ ഓഫ് ഇസ്‌ലാമിക് സ്റ്റഡിസിന്റെ ഒരു സമ്മേളനം നടന്നു. ഇന്ത്യയിലെ ജൂത സഭയുടെ അധ്യക്ഷനായ Ezrakolet അതിലെ പ്രാസംഗികനായിരുന്നു.
  ‘എന്താണ് ജൂതായിസം’ എന്നതായിരുന്നു പ്രഭാഷണ വിഷയം. Ezra kolet തന്റെ പ്രഭാഷണത്തില്‍ ജൂതന്മാരുടെ ചരിത്രം വിശദീകരിക്കുകയുണ്ടായി. ജൂതന്മാരുടെ ഈജിപ്ഷ്യ൯ ആഗമനവും അവിടെ നിന്നുള്ള നിഷ്ഗമനവും അയാള്‍ വിശദീകരിച്ചു. അതില്‍ യൂസുഫ്‌ നബിയെ കുറിച്ചും മൂസാനബിയെക്കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ അവരുടെ രണ്ടു പേരുടെയും സമകാലിക ഈജിപ്ഷ്യന്‍ രാജാവിനെപ്പറ്റി ‘ഫിര്‍ഔന്‍’ എന്നുതന്നെയാണ് അയാള്‍ പറഞ്ഞത്.
  ഇത് ചരിത്രപരമായി തെറ്റാണെന്നു വിവരമുള്ള ഏതൊരാള്‍ക്കും അറിയാം. മൂസാനബിയുടെ കാലത്താണ് ‘ഫിര്‍ഔന്‍’ എന്നാ പേരിലുള്ള രാജാവുണ്ടായത് എന്ന് ചരിത്രം പറയുന്നു. മുമ്പ്‌ യൂസുഫ്‌നബിയുടെ കാലത്ത്‌ മറ്റുചിലരായിരുന്നു ഈജിപ്തിലെ ഭരണാധികാരികള്‍. 
  യൂസുഫ്നബി(അ) ഈജിപ്തിലെത്തിയ കാലത്ത്‌ അവിടെ ഭരണം നടത്തിയിരുന്നവര്‍ അറിയപ്പെട്ടിരുന്നത് Hyksos kings എന്നായിരുന്നു. പില്‍ക്കാലത്ത്‌ ഈജിപ്തില്‍ അധിനിവേശം സ്ഥാപിച്ച അറേബ്യന്‍വംശജരായിരുന്നു ഇവര്‍. ഈജിപ്തില്‍ വിദേശഭരണാധികാരികള്‍ക്കെതിരെ കലാപമുയരുകയും ‘ഹിക്സോസി’ന്റെ ഭരണം അവസാനിപ്പിക്കപ്പെടുകയും ചെയ്തശേഷം ഈജിപ്ത് ഭരിച്ചത് ‘സ്വദേശി’കളാണ്.
  അവരാണ് ‘ഫിര്‍ഔന്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്‌. ‘ഫിര്‍ഔന്‍’എന്നവാക്കിന്റെ അര്‍ത്ഥം ‘സൂര്യദേവത’യുടെ പുത്രന്മാര്‍ എന്നാണു. അക്കാലത്ത് ഈജിപ്തില്‍ സൂര്യാരാധന വ്യാപകമായിരുന്നു. അതുകൊണ്ടാണ് ഭരണാധികാരികള്‍ സ്വയം ‘സൂര്യദേവതയുടെ പുത്രന്മാരാ’യി ചമാഞ്ഞത്. ഈജിപ്തുക്കാരുടെമേല്‍ ഭരണം നിലനിര്‍ത്താനുള്ള മാര്ഗ്ഗമായിട്ടാണ് അവരതിനെ കണ്ടത്‌.
  യൂസുഫ്നബിയുടെയും മൂസാനബിയുടെയും സമകാലികരായ ഈജിപ്ത്ഭരണാധികാരികള്‍ ‘ഫിര്‍ഔന്‍’ എന്ന പേരിലാണറിയപ്പെട്ടത് എന്ന് പറയാന്‍ ‘എസ്രാകൊലെറ്റ്‌ ‘(Ezrakolet)നിര്‍ബന്ധിതനായിരുന്നു.കാരണം,ബൈബിളിലുള്ളത് അങ്ങിനെയാണ്.ഒന്നുകില്‍ ബൈബിള്‍ പരാമര്‍ശം സ്വീകരിക്കുക അല്ലെങ്കില്‍ ചരിത്രം സ്വീകരിക്കുക എന്നതായിരുന്നു എസ്രാകോളെറ്റിന്റെ’  മുമ്പിലുണ്ടായിരുന്ന പ്രശ്നം.അല്ലാതെ രണ്ടും കൂടി സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ സാധ്യമായിരുന്നില്ല. ജൂത കൌണ്‍സിലിന്റെ അധ്യക്ഷനെന്ന നിലക്ക് അയാള്‍ ചരിത്രത്തെ കയ്യോഴിച്ച് ബൈബിള്‍പരാമര്‍ശം സ്വീകരിച്ചു. അതാണ്‌ സംഭവിച്ചത്‌.
  എന്നാല്‍ വിശുദ്ധഖുര്‍ആന്‍ ഇത്തരം ആഖ്യാനവൈരുദ്ധ്യങ്ങളില്‍ നിന്നെല്ലാം മുക്തമാണ്. ഖുര്‍ആനിന്റെ വക്താക്കള്‍ക്ക് അതില്‍ വിശ്വസിക്കുന്നത് കൊണ്ട് ചരിത്രവസ്തുതകളെ കൈയോഴിക്കേണ്ടി വരില്ല. വിശുദ്ധഖുര്‍ആന്‍ അവതരണ ഘട്ടത്തില്‍ ഈ ചരിത്രവസ്തുതകള്‍ ജനങ്ങള്‍ക്കരിയില്ലായിരുന്നു. പ്രസ്തുതയാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടു വന്നതും അതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിന്റെ ചരിത്രം ക്രോഡീകരിച്ചതുമൊക്കെ പില്‍ക്കാലത്താണ്.
  എന്നിട്ടും യൂസുഫ്നബി(അ)യെ ക്കുറിച്ച് പരാമര്ശിക്കുന്നിടത് സമകാലികഭരണാധിപനെ പറ്റി ഖുര്‍ആന്‍ ‘മാലിക്കുമിസ്വര്‍’(ഈജിപ്തിലെരാജാവ്) എന്ന് മാത്രമാണ് പറഞ്ഞത്‌. അതേസമയം മൂസാനബി(അ)യെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ‘ഫിര്‍ഔന്‍’ എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ഖുര്‍ആനിക പരാമര്‍ശം ചരിത്രവസ്തുതകളുമായി തികച്ചും പൊരുത്തപ്പെടുകയും ബൈബിള്‍പരാമര്‍ശം ചരിത്രവസ്തുതകളോട് പൊരുത്തപ്പെടാതിരിക്കുകയും ചെയ്യുന്നത് കാണാം. മനുഷ്യവിജ്ഞാനങ്ങള്‍ക്കപ്പുറത്തുള്ള, മുഴുവന്‍ യാഥാര്‍ത്യങ്ങളും നേരിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരസ്തിത്വത്തില്‍ നിന്നാണ് വിശുദ്ധഖുര്‍ആന്‍ അവതരിച്ചത്‌ എന്നതിന്റെ ഒരു സാക്‍ഷ്യമാണിത്.

0 comments: