8.1.11

മനുഷ്യന്റെ അജ്ഞത

     'അജ്ഞതയുടെ വിശ്വകോശം'  എന്നാ പേരില്‍ ലണ്ടനില്‍ നിന്ന് ഒരു പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ വിജ്ഞാന ശാഖകളിലെ പ്രമുഖ പണ്ടിതരാണ് അതിലെ ലേഖകര്‍ . അതിന്റെ പരിചായകത്തില്‍ ഇങ്ങനെ പറയുന്നു  
                     "അതിപ്രസിദ്ധരായ 60 ശാസ്ത്രകാരന്മാര്‍ വിവിധ ഗവേഷണ മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തിലൂടെ. ലോകത്തെ കുറിച്ച നമ്മുടെ അറിവില്‍ അവശേഷിക്കുന്ന സാര്‍ത്ഥകമായ വിടവുകള്‍ കണ്ടെത്താനാണ്‌   'അജ്ഞതയുടെ വിശ്വകോശ'ത്തില്‍ (Encyclopaedia Of Ignorance) ശ്രമിച്ചിട്ടുള്ളത് "
             ഒരു യാന്ത്രിക വ്യാഖ്യാനവും പ്രസക്തമല്ലാത്തവിധത്തിലാണ് ഈ പ്രപഞ്ചത്തെ അതിന്റെ സ്രഷ്ട്ടാവ് നിര്‍മിച്ചിട്ടുള്ളത് എന്നതിന്റെ ശാസ്ത്രീയമായ അംഗീകാരമാണത്. ഉദാഹരണത്തിന് 'ജോണ്‍ മേനാര്‍ഡ്സ്മിത്ത്തന്റെ ലേഘനത്തില്‍ ഇപ്രകാരമെഴുതുന്നു.
               "പരിണാമ സങ്കല്‍പം അപരിഹാര്യമായ പ്രതിസന്ധി നേരിടുകയാണ്. കാരണം. നമ്മുടെ പക്കല്‍ സങ്കല്‍പങ്ങളേയുള്ളൂ. യഥാര്‍ത്ഥ സംഭവങ്ങളിലൂടെ സങ്കല്പത്തിന്റെ സാധ്യത തെളിയിക്കാനുള്ള യാതോരുമാര്‍ഗ്ഗവും നമ്മുടെ പക്കലില്ല"
                വി.ഖുര്‍ആനിന്റെ വീക്ഷണത്തില്‍ മനുഷ്യനടക്കമുള്ള മുഴുവന്‍ വസ്തുക്കളും ദൈവത്തിന്റെ സ്രഷ്ട്ടികളാണ്. അതേസമയം മുഴുവന്‍ ജീവിവര്‍ഗ്ഗങ്ങളും അന്ധമായ പാദാര്‍ത്ഥിക പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടുണ്ടായതാണെന്നാണു പരിണാമ സിദ്ധാന്തംപറയുന്നത്!
                 തികച്ചും ഉദ്ദേശ്യ ശക്തിയുള്ളവനാണ് ദൈവം. അവന്നു ചാലകങ്ങളുടെയോ മാധ്യമങ്ങളുടെയോ ആവശ്യമില്ല.സ്വന്തം ഇഷ്ട്ടമനുസരിച്ച് ഏതുസംഭവം സ്രഷ്ട്ടിക്കാനും അവന്നു സാധിക്കും. ഇതാണ് ഖുര്‍ആനിന്റെ വീക്ഷണം. പരിണാമ സിദ്ധാന്തമാകട്ടെ ഇതൊരു സംഭവത്തിനും ഒരു ചാലകശക്തി വേണമെന്ന്  അംഗീകരിക്കുന്നു. പക്ഷേ, ആ ചാലകശക്തി കണ്ടെത്തുന്നതില്‍ അത് പരാജയപ്പെടുന്നു!
           അതുകൊണ്ട് തന്നെ പരിണാമ സങ്കല്‍പം നിരര്‍ത്ഥകതയായി അവശേഷിക്കുന്നു. ന്യായശാസ്ത്രപരമായി പരിണാമ സങ്കല്പം നേരിടുന്ന ഈ ശൂന്യത ഖുര്‍‌ആനികദര്‍ശനത്തിലില്ല 


രാഷ്ട്രീയതത്വശാസ്ത്രം 
         രാഷ്ട്രീയ തത്വശാസ്ത്രത്തിലും അത് തന്നെയാണ് സ്ഥിതി. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക(1984) ലേഘകന്റെ വാക്കുകളില്‍:
            "ആര്‍ക്ക്, ആരുടെമീതെ അധികാരം നല്‍കപെടണം' എന്ന ഒരേയൊരു വിഷയത്തിലാണ് രാഷ്ട്രീയതത്വശാസ്ത്രവും രാഷ്ട്രീയഭിന്നതകളുമൊക്കെ   മൌലികമായി ചുറ്റിത്തിരിയുന്നത്"(വാ:14. പേ:697 )
            കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ഉന്നത മനുഷ്യധിഷണകള്‍ അതാതിന്റെ ശ്രമങ്ങള്‍ വിനിയോഗിച്ചിട്ടും; രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ ഭദ്രമായ വ്യവസ്ഥ രൂപീകരിക്കാവുന്ന 'ശാസ്ത്രീയാധാരം' കണ്ടുപിടിക്കാന്‍ സാധ്യമായിട്ടില്ല.
            പോളിട്ടിക്സില്‍ പന്ത്രണ്ടിലേറെ ചിന്താധാരകളുണ്ടെങ്കിലും സൂക്ഷ്മ വിഭാജനത്തില്‍ അതിനെ രണ്ടായി തരാം തിരിക്കാവുന്നതാണ്. ഒന്ന്, എകാതിപത്യത്തിന്റെത്; രണ്ട്, ജനാതിപത്യത്തിന്റെത്. 'ഈ രണ്ട് ചിന്താധാരകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എകാതിപത്യചിന്താധാരക്ക് ഒരിക്കലും പൊതുജനാംഗീകാരം നേടാനായിട്ടില്ല. കാരണം, ഒരാള്‍ക്ക്‌ മറ്റൊരാളുടെ മീതെ മേധാവിത്തം പുലര്ത്തണമെങ്കില്‍ അതിന്ന്‍ ന്യായമായ എന്തെങ്കിലും ഒരു മാനദണ്ഡം വേണം.
           ജനാതിപത്യത്തിന് പൊതുവേ ബഹുജനാംഗീകാരം ഉണ്ട്. എന്നാല്‍ ധൈഷണികമായി അതും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.
        മനുഷ്യരെല്ലാം സ്വതന്ത്രരാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നുമുള്ള വാദത്തിലാണു 'ജനാതിപത്യം'അംഗീകരിക്കപെട്ടു  വരുന്നത്.
        റൂസ്സോയുടെ 'social contract' എന്ന ക്രതിയുടെ ആദ്യ ഖണ്ഡിക തന്നെ ഇങ്ങനെയാണ്  "മനുഷ്യന്‍ പിറന്നു വീണത് സ്വതന്ത്രനായിട്ടാണ്. പക്ഷേ, ചങ്ങലകളില്‍ ബന്ധിതനായിട്ടാണ് ഞാനവനെ കാണുന്നത്"
        'ഡമോക്രസി എന്നത്  ഒരു ഗ്രീക്ക് പദമാണ്. 'ബഹുജനങ്ങളാല്‍ ഭരിക്കപെടുക' എന്നാണതിന്റെ അര്‍ത്ഥം.  എന്നാല്‍ മുഴുവന്‍ ജനങ്ങളുടേതുമായ ഒരു ഗവണ്മെന്റ് രൂപീകരിക്കുകയെന്നത്  പ്രായോഗികമല്ല. 'എല്ലാമനുഷ്യരെയും എല്ലാ മനുഷ്യരും കൂടി എങ്ങനെ ഭരിക്കും? തന്നെയുമല്ല;മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായിട്ടാണ് അറിയപ്പെടുന്നത്. തന്നിഷ്ടമനുസരിച്ച് അവന്നു ഇവിടെ ജീവിക്കാന്‍ പറ്റില്ല. സാമൂഹിക സഘാതത്തോട് ബന്ധപെട്ടിരിക്കയാണവന്‍
      മനുഷ്യന്‍ സ്വതന്ത്രനായിട്ടല്ല ജനിച്ചു വീണത്; പ്രത്യുത, അവന്നു മീതെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് അവന്‍ പിറന്നു വീണിരിക്കുന്നത്‌” എന്ന്ഒരു ചിന്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി.
   എല്ലാ മനുഷ്യര്‍ക്കും കൂടി ഒരേ സമയം ഭരണം നടത്താന്‍ കഴിയില്ലെങ്കില്‍ പിന്നെ എങ്ങനെ ബഹുജനഭരണത്തിന്റെ വ്യവസ്ഥ നിര്‍മ്മിക്കും? ഈ വിഷയത്തില്‍ വിവിധ വീക്ഷണങ്ങളുണ്ട്. അതില്‍ ഏറ്റവും സുസമ്മതമായത്‌ പൊതുജനാഭിപ്രായം(General Will) എന്ന പേരില്‍ റൂസ്സോഅവതരിപ്പിച്ചതാണ്. ഭാരനാധിപരായ വ്യക്തികളുടെ  തെരെഞ്ഞെടുപ്പിലൂടെയാണ് ഈ പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത്. അപ്പോള്‍ ബഹുജനഭരണകൂടമെന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളുടെ ഭരണം എന്നാണര്‍ത്ഥം.
     തെരഞ്ഞെടുപ്പില്‍ വോട്ട് രേഘപ്പെടുത്താന്‍ ബഹുജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്‌. പക്ഷെ,വോട്ട് രേഘപ്പെടുത്തിക്കഴിയുന്നതോടെ അവര്‍ വീണ്ടും തങ്ങളെപ്പോലുള്ള ചിലരുടെ ഭരണീയരായിമാറുന്നു.
   ഈ വൈരുദ്ധ്യത്തെ റൂസ്സോ ന്യായീകരിച്ചത് എങ്ങനെയായിരുന്നുവെന്നല്ലേ?
   “ഒരു വ്യക്തിയുടെ ഇച്ഛയെ അനുസരിക്കുന്നത് അടിമത്തമാണ്. സ്വയം നിര്‍ണയിച്ച നിയമത്തെ അനുസരിക്കുന്നതോ സ്വാതന്ത്ര്യവും!(E.B:15/1172)
   ഈ മറുപടി അപര്യാപ്തമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ പ്രസ്തുത ദര്‍ശനം കടുത്തവിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിത്തീര്‍ന്നു. കാരണം, സുന്ദരമായ വാചകങ്ങളിലൂടെയാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യമെന്നത് തെരഞ്ഞെടുക്കപ്പെട്ട രാജാധിപത്യമാണെന്നക്കാര്യം ജനങ്ങള്‍ക്കറിയാം.മുമ്പത്തെ രാജകീയവ്യക്തികളെന്ന പോലെയാണ് തെരഞ്ഞെടുപ്പിനു ശേഷം ജനാധിപത്യവ്യക്തികളുടെയും നില.
   ഇങ്ങനെ നോക്കുമ്പോള്‍ മുഴുവന്‍ രാഷ്ട്രീയചിന്തകന്മാരും അപരിഹാര്യമായ ധൈഷണികവൈരുദ്ധ്യത്തിന് വിധേയരായിരിക്കയാണ്
   ‘എല്ലാവര്‍ക്കും മാനുഷികമായ തുല്യതഎന്നത് ഒരുന്നത തത്ത്വമാണ്.പക്ഷെ, രാജവ്യവസ്ഥയിലോ ജനാധിപത്യവ്യവസ്ഥയിലോ ഒന്നും തന്നെ അത് പൂര്‍ണ്ണയാഥാര്‍ത്ഥ്യമാവുന്നില്ല. രാജഭരണവ്യവസ്ഥ കുടുംബപരമായ രാജാധിപത്യമാണെങ്കില്‍ ജനാധിപത്യവ്യവസ്ഥ തെരെഞ്ഞെടുപ്പിലൂടെയുള്ള രാജാധിപത്യമാണ്.
   ക്രി:പതിനെട്ടും പത്തൊന്‍പതും ശതകങ്ങളില്‍  രാജഭരണവ്യവസ്ഥക്കെതിരെ ശക്തമായ കലാപങ്ങളുയര്‍ന്നു.രാജഭരണവ്യവസ്ഥയവസാനിച്ചതോടെ ഇനി തെരഞ്ഞെടുക്കപ്പെട്ടവ്യക്തികളുടെ ഭരണത്തിന്‍ കീഴില്‍ സ്വയംസംതൃപ്തിയടയുകയേ നിര്‍വാഹമുള്ളൂ എന്ന് ജനങ്ങള്‍ക്ക്മനസ്സിലായി. രണ്ട് വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം ഒന്ന് മാത്രമായിരുന്നു.ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളായി ഭരണം നടത്തുകയാണെന്നായിരുന്നു രാജാക്കന്മാര്‍ പറഞ്ഞിരുന്നതെങ്കില്‍ പുതിയ അധികാരികള്‍ പറയുന്നത്; ഞങ്ങള്‍ ഭൂമിയില്‍ ജനങ്ങളുടെ പ്രതിനിധികളായിട്ടാണ്ഭരണം നടത്തുന്നത്എന്നാണ്.
   ഈ രംഗത്തുള്ള മനുഷ്യന്റെ പരാജയത്തെ എന്‍സൈക്ലോപീഡിയബ്രിട്ടാനിക്കയുടെ ലേഖകന്‍ ഇങ്ങനെ വിലയിരുത്തുന്നു.
   “രാഷ്ട്രീയതത്വശാസ്ത്രത്തിന്റെ ചരിത്രം,പ്ലാറ്റോയില്‍ നിന്നു തുടങ്ങി ഇന്നേവരെ വ്യക്തമാക്കുന്നത് നൂതനരാഷ്ട്രീയ തത്വശാസ്ത്രം ഇന്നും അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കയാണ് എന്നാണു.”(ibid14/695)
   ചിലരില്‍നിന്ന് മറ്റുചിലരിലേക്ക് അധികാരം നീങ്ങുന്നു എന്നതാണ് രാജഭരണത്തിലും ജനാധിപത്യത്തിലുമൊക്കെയുള്ളത്.
അഥവാ-രണ്ടുവ്യവസ്ഥകളിലും മാനവികസമാത്വമെന്ന സുന്ദരസങ്കല്‍പ്പം നിഷേധിക്കപ്പെടുകയാണ്. മാനവികസമത്വത്തിന്റെപേരിലാണ് ജനാധിപത്യം രൂപപ്പെട്ടത്‌. പക്ഷേ, അതിന്റെ സ്വത്വവൈരുദ്ധ്യം മൂലം തികച്ചും എതിരായ ഒരു ഫലമാണ് അത് കാഴ്ചവെച്ചത്.
   യഥാര്‍ത്ഥത്തില്‍ ഇവിടെ വൈരുദ്ധ്യമുക്തമായ ഒരേയൊരു ത്ത്വശാസ്ത്രമേയുള്ളൂ അത് ഖുര്‍ആനിക തത്വശാസ്ത്രമാണ്. ദൈവികാധിപത്യത്തിന്റെ ദര്‍ശനമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
   അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ?(നബിയേ)പറയുക: കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു.”(വി.ഖു:3:154)
   ചിന്താവൈരുദ്ധ്യത്തില്‍ നിന്ന് തികച്ചും മുക്തമാണ് ഈ ദര്‍ശനം.അല്ലാഹു ഭരണാധിപനും മുഴുവന്‍ മനുഷ്യരും അവന്റെ ഭരണീയരുമാവുമ്പോള്‍ മനുഷ്യന്മാര്‍ തുല്യരായിത്തീരുന്നു. മനുഷ്യര്‍ക്കിടയിലെ എല്ലാ വ്യത്യാസങ്ങളും ഇല്ലാതായിത്തീരുന്നു. അവിടെ സ്രഷ്ടാവും സ്രഷ്ടികളും തമ്മിലല്ലാതെ സ്രഷ്ടികളും  സ്രഷ്ടികളും തമ്മില്‍ വ്യത്യാസമുണ്ടാവില്ല. മനുഷ്യാസ്തിത്വത്തില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന അത്യുദാത്തമായ ഒരസ്ഥിത്വത്തിന്റെ ആദിപത്യത്തിനുകീഴില്‍ മുഴുവന്‍ മനുഷ്യരും തുല്യരാണ്. രാജഭരണത്തിലും ജനാതിപത്യത്തിലും ഒരു മനുഷ്യനു പകരം മറ്റൊരുമനുഷ്യനു അധികാരം നല്‍കുന്നത് കൊണ്ട് മനുഷ്യര്‍ക്കിടയില്‍ തുല്യത നിലനില്‍ക്കുന്നില്ല. സകലമാന വൈരുദ്ധ്യങ്ങളില്‍ നിന്നും മുക്തമായ ,സുഭദ്രമായദര്‍ശനം ദൈവികദര്‍ശനമാണ്. മനുഷ്യനിര്‍മ്മിതമായ ഒരുദര്‍ശനവും വൈരുദ്ധ്യമുക്തമാവില്ല.
   മനുഷ്യര്‍ക്കിടയില്‍-ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കുമിടയിലുള്ള-വിഭജനം അവസാനിപ്പിക്കാന്‍ സകലരാഷ്ട്രീയദര്‍ശനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, മനുഷ്യനിര്‍മ്മിത വ്യവസ്ഥകളില്‍ ഒരിക്കലും അത് സാദ്ധ്യമാവില്ല. ഏതെങ്കിലുമൊരുതരത്തില്‍ ചിലര്‍ ഭരണാധിപരും, മറ്റുള്ളവര്‍ ഭരണീയരുമായി വിഭജിക്കപ്പെടാതെ മനുഷ്യര്‍ക്ക്‌ രാഷ്ട്രീയവ്യവസ്ഥ നിര്‍മ്മിക്കാനാവില്ല. എന്നാല്‍ ദൈവത്തെ വിധികര്‍ത്താവായി അംഗീകരിക്കുമ്പോള്‍ ഈ വിഭജനം താനേ ഇല്ലാതാവുന്നു.ഒരു വശത്ത് ദൈവം മറുവശത്ത് ദൈവദാസന്മാര്‍. അതായിരിക്കും അപ്പോഴുണ്ടാവുക.മനുഷ്യസമത്വം കുടികൊള്ളുന്ന വൈരുദ്ധ്യമുക്തമായ ദര്‍ശനം ഇതാണ്.

0 comments: