ന്യൂട്ടന്‍(1642-1727) തന്റെ തോട്ടത്തിലിരിക്കവേ മരത്തില്‍ നിന്ന് ഒരാപ്പിള്‍ ഞെട്ടറ്റുവീഴുന്നത് കാണാനിടയായി. അപ്പോള്‍ അയാള്‍ ചിന്തിച്ചു. ‘ആപ്പിള്‍ എന്ത് കൊണ്ട് മേലോട്ട് പോകാതെ താഴോട്ട്‌വീണു.’
ചിന്തിച്ചു ചിന്തിച്ചു അവസാനം അയാള്‍ ഒരു നിഗമനത്തിലെത്തി.ഭൂമിക്ക് ഒരു ആകര്‍ഷണശക്തിയുണ്ട്. അത് കൊണ്ടാണ് ആപ്പിള്‍ മേലോട്ട് പോവാതെ താഴോട്ട് വീണത്. ന്യൂട്ടന്റെ ഈ അനുമാനം ഒരര്‍ദ്ധസത്യം മാത്രമായിരുന്നു. ‘ വൃക്ഷത്തിന്റെ പഴം മേലെ നിന്ന് താഴോട്ട് വീഴുന്നു എന്നത് ശരിതന്നെ. എന്നാല്‍ വൃക്ഷത്തിന്റെ കാണ്ഡം എന്ത്കൊണ്ട് വിത്തില്‍ നിന്ന് മേലോട്ട് മേലോട്ട് ഉയരുന്നു എന്ന് അയാള്‍ ചിന്തിച്ചില്ല. വൃക്ഷത്തിന്റെ വേരുകള്‍ താഴോട്ട് പോകുമ്പോള്‍ ഇലകളും ശാഖകളുമടക്കം കാണ്ഡം മേലോട്ട് പൊങ്ങുന്നു.!
വൃക്ഷത്തിന്റെ ഈ ദ്വിമുഖസമീപനം ന്യൂട്ടന്‍ സിദ്ധാന്തത്തിന്റെ ഖണ്ഡനമായിരുന്നു. ന്യൂട്ടന്‍ ഒരു വശം സ്വീകരിച്ചു മറ്റേവശം തള്ളികളയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു അദ്ദേഹം സൌരയൂഥവ്യവസ്ഥയെക്കുറിച്ച സിദ്ധാന്തം അവതരിപ്പിച്ചതും. മുഴുവന്‍ ഗ്രഹങ്ങള്‍ക്കും ഒരു നിശ്ചിത അളവിലുള്ള ആകര്‍ഷണ ശക്തിയുണ്ടെന്നും അതാണ് സൂര്യനെയും സൂര്യന്ചുറ്റും കറങ്ങുന്നവയെയും വ്യവസ്ഥാപിതമായി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
ഈ ശാസ്ത്രീയ കണ്ടുപിടിത്തത്തെ ഹ്യൂമും(1711-1776) മറ്റു ചില ചിന്തകരും കൂടി ഒരു തത്വശാസ്ത്രമാക്കിത്തീര്ത്തു. അങ്ങനെ പ്രപഞ്ചത്തിന്റെ മുഴുവന്‍ വ്യവസ്ഥയും കാര്യകാരണതത്വത്തിലാണ് നിലകൊള്ളുന്നതെന്നു അവര്‍ പറഞ്ഞു. കാര്യകാരണ തത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുന്‍പ് പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുകയായിരുന്നു മനുഷ്യന്‍.
ഈ ചിന്താഗതി പുരോഗതിപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ ഐന്‍സ്റ്റീന്‍(1879-1955)രംഗത്തുവന്നു. അദ്ദേഹം ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പ്രസ്തുത നിരീക്ഷണത്തിന് കൂടുതല്‍ തെളിച്ചം നല്‍കി. ന്യൂട്ടന്‍ സിദ്ധാന്തത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ലെങ്കിലും സൌരയൂഥവ്യവസ്ഥയെക്കുറിച്ച ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ആകര്‍ഷണശക്തിയിലധിഷ്ഠിതമായിരുന്നു.
ഐന്‍സ്റ്റീന്റെ അപേക്ഷികസിദ്ധാന്തം പറയുന്നത് മുന്‍കൂട്ടിപ്രവചിക്കാന്‍ പറ്റുന്ന തരത്തില്‍ താരങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും പ്രപഞ്ചത്തിന്റെ തന്നെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ആകര്‍ഷണശക്തിയാണെന്നാണ്.
‘ഇപ്പോള്‍ കാര്യകാരണതത്വം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.എല്ലാ കാര്യങ്ങളും ഭൌതിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അരങ്ങേറുന്നത്. അല്ലാതെ മിഥ്യയായ ‘ദൈവ’ത്തിന്റെ നിയന്ത്രണത്തിലൂടെയല്ല’-എന്നിങ്ങനെ വാദിക്കപ്പെട്ടു.!
എന്നാല്‍ പില്‍ക്കാല ഗവേഷണങ്ങള്‍ ഈ അനുമാനത്തിന് ശവക്കല്ലറയൊരുക്കുകയുണ്ടായി. ഡീറാക്ക്, ഹൈസന്‍ബര്‍ഗ് തുടങ്ങിയ ശാസ്ത്രഞ്ജന്മാര്‍ ആറ്റമിക ഘടന പഠനവിധേയമാക്കിയപ്പോള്‍ സൌരയൂഥവ്യവസ്ഥയെ കുറിച്ച പഠനത്തിന്റെ ആധാരത്തില്‍ കെട്ടിപ്പടുക്കപെട്ട സിദ്ധാന്തം തെറ്റാണെന്ന് അവര്‍ക്ക് വ്യക്തമായി. ഈ സിദ്ധാന്തമാണ് ക്വാണ്ഡം സിദ്ധാന്തം എന്നാ പേരില്‍ അറിയപ്പെടുന്നത്. മേല്‍പറഞ്ഞ കാര്യകാരണസിദ്ധാന്തത്തിന്റെ മൌലികനിഷേധമാണ് ക്വാണ്ഡംസിദ്ധാന്തം.
“ആറ്റത്തിന്റെ പദാര്‍ത്ഥം ക്രമരഹിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ക്വാണ്ഡം സിദ്ധാന്തം വെളിപ്പെടുത്തുന്നു.”
ലോകത്തുടനീളം ഒരു പോലെ പ്രവര്‍ത്തനക്ഷമമാകുന്നതേ ശാസ്ത്രത്തില്‍ തത്വമായിത്തീരുകയുള്ളൂ . ഒരിടത്തെങ്കിലും അത് പൂര്‍ണ്ണമായി ഇഴുകിച്ചേരുന്നില്ലെങ്കില്‍ അതിന്ന്‍ ‘ശാസ്ത്രീയ തത്വ’മെന്നു പറയാവതല്ല. ആറ്റമിക വ്യവസ്ഥയില്‍ പദാര്‍ത്ഥം സൌരയൂഥവ്യവസ്ഥയിലെന്നപോലെ പ്രവര്‍ത്തിക്കാത്തതിനാല്‍ കാര്യകാരണതത്വം ശാസ്ത്രീയമായി തള്ളപ്പെട്ടിരിക്കയാണ്.
ഐന്‍സ്റ്റീനു ഇത് വിശ്വസിക്കാനായില്ല. കാരണം, പ്രപഞ്ചത്തിന്റെ ഭൌതികപ്രവര്‍ത്തനമല്ല ഉദ്ദേശ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് കാണപ്പെടുകയായിരുന്നു. അദ്ദേഹം കൂടുതല്‍ ഗവേഷണം നടത്തിനോക്കി. പ്രകൃതിവ്യവസ്ഥയിലെ ഈ ‘വൈരുധ്യം’ അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഐന്‍സ്റ്റീന്‍ തന്റെ ആയുസ്സിന്റെ അവസാനത്തെ മുപ്പത്‌വര്‍ഷം ചിലവഴിച്ചത്. സൌരയൂഥവ്യവസ്ഥയേയും ആറ്റമികവ്യവസ്ഥയേയും ഒരേ നിയമത്തിനു കീഴില്‍ കോര്‍ത്തിണക്കാന്‍. പക്ഷെ, അദ്ദേഹത്തിന് അത് സാധിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നു. “I Cannot believe that god plays dice with cosmos”
വി.ഖുര്‍ആനിലെ ആഖ്യാനങ്ങള്‍ പ്രപഞ്ചത്തെ മുഴുവന്‍ പിടിച്ചുവെച്ചിരിക്കയാണെന്നാണ് മനസ്സിലാവുന്നത്. സൌരയൂഥവ്യവസ്ഥയിലെ ചലനങ്ങളെ നിരീക്ഷിച്ച മനുഷ്യന്‍ 18ഉം 19ഉം നൂറ്റാണ്ടുകളില്‍ സങ്കല്‍പ്പിച്ചത് ജ്ഞാതമായ ഭൌതിക കാരണങ്ങള്‍ക്ക് കീഴിലാണതു ചലിക്കുന്നത് എന്നായിരുന്നു. ഉദ്ദേശ്യപൂര്‍ണ്ണനായ ദൈവത്തെക്കുറിച്ച ഖുര്‍ആനിക ദര്‍ശനത്തിന്റെ ഖണ്ഡനമായിരുന്നു അത്. വിജ്ഞാനത്തിന്റെ നദി വീണ്ടും മുന്നോട്ടോഴുകി ഖുര്‍ആനിന്റെ ആഖ്യാനത്തിന് അംഗീകാരം നല്‍കിയിരിക്കയാണിന്ന്. ആറ്റത്തിലെ സൂക്ഷ്മാണുക്കളുടെ ചലനത്തിന് പിന്നില്‍ ജ്ഞാതമായ യാതൊരു തത്വവുമില്ലെന്നാണ് ഇരുപതാം ശതകത്തില്‍ ആറ്റമികവ്യവസ്ഥയെക്കുറിച്ച് നടന്ന പഠനം തെളിയിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഒരു ശാസ്ത്രഞ്ജന്‍ ഇങ്ങനെ എഴുതുന്നു.
“ഭൂമിയില്‍ കണ്ടുപിടിക്കപെട്ട ഊര്‍ജ്ജതന്ത്രനിയമങ്ങള്‍; തികച്ചും അവിഹിതമായ എണ്ണങ്ങളില്‍ (Arbitrary Numbers) അധിഷ്ഠിതമാണ്. ഒരു ഇലക്ട്രോണ്‍ പദാര്‍ത്ഥം,ഒരു പ്രോട്ടോണ്‍ പദാര്‍ത്ഥത്തെ അപേക്ഷിച്ചു ഏകദേശം 1840ന് ഒന്ന് എന്നാ തോതിലാണ്. എന്താണിതിനു കാരണം? ഈ അക്കങ്ങളെ ഒരു സ്രഷ്ടാവ് നിരങ്കുശമായ രീതിയില്‍ പ്രത്യേകം തെരഞ്ഞെടുതിരിക്കയാണോ?” (Sunday Times-London-1977Dec-4)
പ്രപഞ്ചം മനുഷ്യവിജ്ഞാനങ്ങള്‍ക്ക് വഴങ്ങുന്നതല്ലെന്നതിനു ശാസ്ത്രത്തിന്റെ ജിഹ്വയിലൂടെതന്നെയുള്ള സാക്ഷ്യമാനിത്. പ്രപഞ്ചം സര്‍വ്വശക്തമായ ദൈവത്തിന്റെ ഇച്ഛയുടെ പ്രകടനാലയമാണ്. ദൈവിക താല്പര്യത്തിനൊത്ത ചിന്തകള്‍ക്കേ അതിലെ സംഭവങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയൂ.




0 comments:
Post a Comment