വിശുദ്ധഖുര്‍ആനില്‍ മൂസാനബി(അ)ന്റെ കാലത്തെ ഫറോവയെക്കുറിച്ച പരാമര്‍ശമുണ്ട്. ഖുര്‍ആനികപരാമര്‍ശങ്ങളോട് തികച്ചും പാരസ്പര്യം പുലര്‍ത്തുന്ന രീതിയിലാണ് പില്‍ക്കാല ചരിത്രം അതിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്.
മൂസാനബിയുടെ കാലത്തെ രാജാവ് കടലില്‍ മുങ്ങിമരിച്ചതായി ചരിത്രം പറയുന്നുണ്ട്. അത് റഅമസീസ് രണ്ടാമന്റെ മകനെ ക്കുറിച്ചാണ്. അയാളുടെ വംശനാമം ഫിര്‍ഔന്‍ എന്നും വ്യക്തിനാമം മെര്‍നപ്താഹ്(മെര്നെപ്തഹ്) എന്നുമായിരുന്നു. ഖുര്‍ആന്‍ അവതരണകാലത്ത് ആ ഫിര്‍ഔനിനെക്കുറിച്ച പരാമര്‍ശം ബൈബിള്‍ ലിഖിതങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലെ പരാമര്‍ശമാകട്ടെ ഇത്രമാത്രമായിരുന്നു.
“അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി. ഇസ്രായെല്‍ക്കാരെ പിന്തുടര്‍ന്ന് കടലിലിറങ്ങിയ തേരുകളേയും കുതിരപ്പടയാളികളെയും ഫറോവയുടെ സൈന്യം മുഴുവനേയും കടല്‍വെള്ളം മുക്കിക്കളഞ്ഞു. അവരില്‍ ആരും അവശേഷിച്ചില്ല.”(പുറപ്പാട്14:28)
എന്നാല്‍ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് നോക്കൂ:
“നിന്റെ പിന്‍ഗാമികള്‍ക്ക് പാഠമാകത്തക്കവിധം ഇന്ന് നിന്റെ ജഡം നാം സംരക്ഷിക്കുന്നതാണ്.”(വി.ഖു:10:92)
ഈ ഖുര്‍ആന്‍വചനം അവതരിച്ചപ്പോള്‍ അത് തികച്ചും അത്ഭുതകരമായിരുന്നു. ഫറോവയുടെ ജഡം എവിടെയെങ്കിലും സുരക്ഷിതമായി നില്‍ക്കുന്നത് ആര്‍ക്കും അന്ന് അറിയില്ലായിരുന്നു.1898ല്‍ ഈജിപ്തിലെ ഒരു പുരാതന ശവക്കല്ലറയില്‍ നിന്ന് പ്രൊ: ‘ലോററ്റാണ്’ ആദ്യമായി അത് കണ്ടെടുത്തത്. 1908ജൂലൈ8നു ‘ഏലിയേട്ട്സ്മിത്’(ElliotSmith) പ്രസ്തുത ജഡത്തില്‍ ചുറ്റിയ തുണിനീക്കി അതിന്റെ ശാസ്ത്രീയ പരിശോധന നടത്തി. ‘1912ല്‍ The RoyalMummies’ എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂസാനബി(അ)ന്റെ കാലത്ത് മുങ്ങിമരിച്ച ഫറോവയുടെ ജഡമാണതെന്ന് അതോടെ സ്ഥിരീകരിക്കപ്പെട്ടു. ഒരു പാശ്ചാത്യചിന്തകന്‍ അതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു:
“ഖുര്‍ആനില്‍ പ്രതിപാദിച്ചത്പോലെ മനുഷ്യര്‍ക്ക് ഒരു ദ്ര്‌ഷ്ടാന്തമായിത്തീരാന്‍ ഫിര്‌ഔന്റെ ഭൌതികശരീരം –ദൈവികതാല്‍പര്യപ്രകാരം-നശിക്കാതെ നിലനിര്‍ത്തപ്പെട്ടിരിക്കുന്നു.”
1975ല്‍ ഫറോവയുടെ പ്രസ്തുത ജഡം നിരീക്ഷണവിധേയമാക്കിയശേഷം ‘ഡോ:മോറിസ്ബുകായി(MauriceBucaille) അതേക്കുറിച്ചുള്ള തന്റെ പ്രബന്ധം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
Those who seek among modern data for proof of the varacity of the Hol Scriptures will find a magnificent illustration of the verses of the Quran dealing with the pharaohs, body by visiting the Royal mummies Room of the Egyptian Museum, Cario.!”
“പവിത്ര ഗ്രന്ഥങ്ങളുടെ സത്യതക്ക് ആധുനിക തെളിവുകള്‍ അന്വേഷിക്കുന്നവര്‍ കൈറോവിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ രാജകീയ മമ്മികളുടെ മുറി സന്ദര്‍ശിക്കട്ടെ; ഫറോവയുടെ ശരീരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെഉദാത്ത സാക്ഷ്യങ്ങള്‍ അവിടെ കാണാം.”(The bibil, The Quran,and science)
ജനങ്ങള്‍ക്ക് പാഠമാവാന്‍ വേണ്ടി ഫറോവയുടെ ഭൌതിക ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് ക്രി:7ആം നൂറ്റാണ്ടില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു! ക്രി:19ആം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഏറെ കൃത്യതയോടെ അത് കണ്ടെടുക്കപ്പെടുന്നു. അതേസമയം; ‘പില്‍റ്റ്ഡൌണ്‍’ എന്ന സ്ഥലത്ത്നിന്ന് പുരാതനമനുഷ്യന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ആധുനിക ശാസ്ത്രജ്ഞാനമാര്‍ ഒരസ്ഥിപഞ്ചരം കണ്ടെടുക്കുന്നു. പില്‍ക്കാലഗവേഷണങ്ങള്‍ അതിനെ തികച്ചും മിഥ്യയായി വെളിപ്പെടുത്തുന്നു.
‘ഈ വ്യക്തമായ ചിത്രം മുന്പിലിരിക്കുംപോള്‍ വിശുദ്ധഖുര്‍ആന്‍ ദൈവവചനമാണെന്ന് അംഗീകരിക്കാന്‍ മനുഷ്യന്‍ ഇനിയും എന്തിനു സംശയിക്കണം?’




0 comments:
Post a Comment