8.1.11

നിസ്തുലവും നിത്യനൂതനവുമായ ഗ്രന്ഥം

            വിശുദ്ധഖുര്‍ആന്‍ മാനവതയുടെ മാര്‍ഗദര്‍ശനത്തിനായി  അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണെന്ന് നബി(സ)പറഞ്ഞപ്പോള്‍ പലരും അതംഗീകരിച്ചില്ല. 'അത് മനുഷ്യ രചനയാണെന്ന് ' അവര്‍ പറഞ്ഞു  അപ്പോള്‍ ഖുര്‍ആന്‍ അവരെ വെല്ലുവിളിച്ചു 
               'ഖുര്‍ആന്‍ മനുഷ്യ രചനയാണെന്ന നിങ്ങളുടെവാദം ശരിയാണെങ്കില്‍ നിങ്ങള്‍ അതിനു സമാനമായൊരു ഗ്രന്ഥം കൊണ്ടുവരിക'
             "അതല്ല അദ്ദേഹം നബി(സ) അത് കെട്ടി ചമച്ചു പറഞ്ഞതാണ് എന്ന്‍ അവര്‍ പറയുകയാണോ? അല്ല; അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍  അവര്‍ സത്യവാന്മാരാണെങ്കില്‍ ഇത് പോലുള്ള ഒരു വ്ര്‌ത്താന്തം അവര്‍ കൊണ്ട് വരട്ടെ "
(വിശുദ്ധ  ഖുര്‍ആന്‍  52:33,34)
                ഖുരാനിനു സമാനമായൊരു ഗ്രന്ഥം കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പോലും സാധ്യമാവുകയില്ലെന്നു ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചു.
              "(നബിയേ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിന്ന്‍ മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും അത് പോലൊന്ന് അവര്‍ കൊണ്ട് വരുകയില്ല തീര്‍ച്ച. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും"  (വി.ഖു.17:)
               വിശുദ്ധഖുര്‍ആന്‍ ശാശ്വത ഗ്രന്ഥമാണ് അത് കൊണ്ട് തന്നെ അതിന്റെ വെല്ലുവിളിയും ശാശ്വതമാണ് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരോടുമുള്ളതാണ് ഈ വെല്ലുവിളി. ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം അനിതരമായ എന്ത് സവിശേഷതയാണതിനുള്ളത്? അതാണ്‌ നമുക്ക് പരിശോധിക്കേണ്ടത്.

അതുല്യമായപാരസ്പര്യം 
                വി.ഖുര്‍ആനിന്റെ വെല്ലുവിളിക്ക് വിവിധ വശങ്ങളുണ്ട്.  അതിലൊന്നിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
              "അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം 'വൈരുദ്ധ്യം' കണ്ടെത്തുമായിരുന്നു "
(വി.ഖു: 4:82)
              'ഇഖ്തിലാഫ് 'എന്നാ പദമാണ് ഇവിടെ മൂലത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. വ്യത്യാസം, വൈരുദ്ധ്യം, വൈവിദ്ധ്യം,തുടങ്ങിയ ആശയങ്ങളിലെല്ലാം വ്യവഹരിക്കപ്പെടുന്ന പദമാണ്  'ഇഖ്തിലാഫ് '. 'ആര്‍തര്‍ ആര്‍ബരി' അതിന്നു നല്‍കിയ പരിഭാഷ  inconsistency  എന്നാണു.
             വചനത്തില്‍ വൈരുദ്ധ്യമില്ലാതിരിക്കുകയെന്നത് അല്ലാഹുവിന്റെ മാത്രം സവിശേഷതയാണ് തീരെ വൈരുദ്ധ്യമില്ലാതെ സംസാരിക്കാന്‍ മനുഷ്യനു സാധ്യമല്ല  ഭൂതവര്‍ത്തമാനഭാവി കാലങ്ങളെക്കുറിച്ച സമഗ്രജ്ഞാനമുള്ളവര്‍ക്കേ വൈരുദ്ധ്യമുക്തമായി സംസാരിക്കാന്‍ കഴിയു. അതോടൊപ്പം മുഴുവന്‍ വസ്തുക്കളെ കുറിച്ചുള്ള സമഗ്രജ്ഞാനവും വേണം. മുഴുവന്‍ വസ്തുക്കളുടേയും മൌലികഭാവത്തെക്കുറിച്ച കുറ്റമറ്റ അറിവ് വേണം. അത് തന്നെ നേരിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിലാവണം. കൂടാതെ,വസ്തുക്കളെ അവയുടെ യഥാതഥമായ രീതിയില്‍ നോക്കിക്കാണാനുള്ള അനിതരമായ സവിശേഷതയുണ്ടായിരിക്കുകയും  വേണം.
          ഈ ഗുണങ്ങളെല്ലാമുള്ളത് അല്ലാഹുവിന്നു മാത്രമാണ്. മനുഷ്യരില്‍ ആര്‍ക്കും അത്തരമൊരു സവിശേഷതയില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല അത് കൊണ്ടാണ് മനുഷ്യവചനം വൈരുദ്ധ്യപ്പൂര്‍ണ്ണമാവുമ്പോള്‍  ദൈവ വചനം വൈരുദ്ധ്യമുക്തമായി നാം കാണുന്നത്.
         വചന വൈരുദ്ധ്യം ഒരു യാദ്രശ്ചികതയല്ല. മനുഷ്യ ചിന്തയുടെ അനിവാര്യ സ്വഭാവമാണത്. 'ദൈവികചിന്ത'യെ മാത്രം സ്വീകരിക്കുന്നതരത്തിലാണ് ഈ ലോകത്തിന്റെ   സ്ര്‌ഷ്ടിപ്പ്. ദൈവത്തെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഒരു ദര്‍ശനം ഈ ലോകത്തിനു ചേരില്ല. പ്രപഞ്ചത്തിന്റെ ഘടനാസാകല്യത്തോട്‌ അത് പാരസ്പര്യം പ്രാപിക്കുകയില്ല     വൈരുദ്ധ്യമുക്തമായ ഒരു ദര്‍ശനം അവതരിപ്പിക്കാന്‍ മനുഷ്യനു സാധ്യമാല്ലെന്നുള്ളതിനു ഒരുദാഹരണം പറയാം 

പരിണാമവാദം 
                 ഭൂമുഖത്ത് കാണുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ പ്രകടമായ വൈവിധ്യമുണ്ടെങ്കിലും ജൈവവ്യവസ്ഥയനുസരിച്ച് അവതമ്മില്‍ വ്യക്തമായ സാദ്ര്ശ്യമുള്ളതായി ചാള്‍സ്ഡാര്‍വിനും (1809-1882) മറ്റ് ചില ശാസ്ത്രകാരന്മാരും മനസ്സിലാക്കി.  ഉദാഹരണത്തിന് കുതിരയുടെ ഘടനക്ക് -അതിനെ കുത്തനെ നിര്‍ത്തിയാല്‍ - മനുഷ്യന്റെ ഘടനയോട് ഏറെ സാരൂപ്യമുള്ളതായി അവര്‍ കണ്ടു.
              ഇത്തരത്തിലുള്ള വിവിധ ദ്രശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ ഒരു നിഗമനത്തിലെത്തി.  മനുഷ്യനെന്നത് തികച്ചും സ്വതന്ത്രമായ ഒരു ജീവി വര്‍ഗമല്ലെന്നും പ്രത്യുത ഇഴജന്തുക്കള്‍, നാല്‍ക്കാലികള്‍, കുരങ്ങ് എന്നിങ്ങനെയുള്ള പരിണാമചക്രത്തിന്റെ പാരമ്യതയാണ് അതെന്നും അവര്‍ സിദ്ധാന്തിച്ചു.
         ഈ സിദ്ധാന്തം മനുഷ്യധിഷണയെ ഒരു നൂറ്റാണ്ട്കാലം സ്വാധീനിക്കുകയുണ്ടായി. എന്നാല്‍, അത് പ്രപഞ്ചവ്യവസ്ഥയോട് വിഘടിക്കുന്നതായി പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ഏകദേശം 2000 മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമി ഉണ്ടായത് എന്ന്‍ ശാസ്ത്രീയമായി കണക്കാക്കപ്പെടുന്നു. ഡാര്‍വിന്റെ പരിണാമ സങ്കല്പ്പമനുസരിച്ചു ജീവിവര്‍ഗങ്ങള്‍ ഉരുത്തിരിയാന്‍ ഈ കാലയളവ്‌ ഒട്ടും പര്യാപ്തമല്ല. പരിണാമ സങ്കല്‍പ്പപ്രകാരം ഒരു പ്രോട്ടീന്‍തന്മാത്ര നിലവില്‍വരണമെങ്കില്‍  തന്നെ കോടിക്കണക്കിനു മില്ല്യന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ശാസ്ത്രകാരന്മാരുടെ കണക്കുകള്‍ തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ പൂര്‍ണശരീരപ്രക്ര്‍തിയുള്ള പത്തുലക്ഷത്തിലേറെ ജീവിവര്‍ഗങ്ങളും പൂര്‍ണവളര്‍ച്ചയുള്ള രണ്ടുലക്ഷത്തിലേറെ ഇനം ചെടികളും കേവലം രണ്ടായിരം മില്ല്യന്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂമിയില്‍ എങ്ങനെ നിലവില്‍ വരാനാണ്? പരിണാമ പ്രക്രിയയിലൂടെ ഒരു സാധാരണ ജീവിവര്‍ഗം നിലവില്‍വരാന്‍ പോലും പരിമിതമായ ഈ കാലയളവ്‌ പോര. എങ്കില്‍ പിന്നെ എണ്ണമറ്റ ജീവിവര്‍ഗങ്ങളിലൂടെ പരിണാമം പ്രാപിച്ചു ഉദാത്തമായ മനുഷ്യവര്‍ഗം നിലവില്‍ വരാന്‍ ഈ കാലയളവ്‌ എങ്ങിനെ പര്യാപ്തമാവും?
         ഒരു ജീവിവര്‍ഗത്തില്‍ നിസ്സാരമായൊരു വ്യതിയാനം പോലും പൂര്‍ണതയിലെത്താന്‍ പത്തുലക്ഷം തലമുറയെങ്കിലും വേണമെന്നാണ് പരിണാമ സങ്കല്പത്തിലെ 'വര്‍ഗവ്യതിയാന'ത്തെക്കുറിച്ച് ഗവേഷണം നടത്തിയ പാച്ച്യു(patau ) പറയുന്നത്. 
       അപ്പോള്‍ നായയെപ്പോലെയുള്ള ഒരു വര്‍ഗം കണക്കറ്റ വ്യതിയാനങ്ങള്‍ നടന്നു കുതിരയെ പോലെ തികച്ചും വ്യത്യസ്തമായ മറ്റൊരു വര്‍ഗമായി പരിണമിക്കണമെങ്കില്‍ എത്ര ദീര്‍ഘമായ കാലമെടുക്കുമെന്നു അനുമാനിച്ചു നോക്കൂ.
      ഈ സമസ്യയുടെ പരിഹാരത്തിന് വേണ്ടി മേനെഞ്ഞെടുക്കപ്പെട്ട സങ്കല്‍പ്പമാണ് 'പാന്‍സ്‌പേമിയ (Panspermia) സിദ്ധാന്തം. ജീവന്റെ ആരംഭം ഭൂമിയിലല്ലെന്നും ഭൂമിക്കു വെളിയില്‍ ശൂന്യലോകത്തെവിടെയോ  തുടങ്ങി അവിടെനിന്നു യാത്രചെയ്തു ഭൂമിയിലെത്തിയതാണ് അതെന്നുമാണ് 'പാന്‍സ്‌പേമിയാസിദ്ധാന്തത്തിന്റെ  പൊരുള്‍.
       പക്ഷേ 'പാന്‍സ്‌പേമിയ' സിദ്ധാന്തം പ്രശ്നത്തെ കൂടുതല്‍ സന്കീര്‍ണമാക്കുകയാണ്  ചെയ്തത്  ഭൂമിയിലൊഴികെ വിശാല പ്രപഞ്ചത്തിലൊരിടത്തും ജീവന്റെ നിലനില്പിന്നാവശ്യമായ അടിസ്ഥാന ഘടകങ്ങളൊന്നുമില്ല. ജീവന്റെ തുടിപ്പിന് ജലം അനിവാര്യമാണ്  പക്ഷേ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവജലമുള്ളതായി  ഇന്നോളമുള്ള ഗവേഷണ പഠനം ഘണ്ഡിതമായി തെളിയിച്ചിട്ടില്ല.
         ജീവനും അതിന്റെ വര്‍ഗ്ഗ വൈവിധ്യങ്ങളും യാദ്രശ്ചികമായി നിലവില്‍ വരാമെന്നാണ് ചിലരുടെ നിഗമനം. ശീഘ്രപരിണാമം (Emergent Evolution) എന്നാണ് അവരതിന്ന്‍ നല്‍കിയ പേര്. സംഭവ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേവലം അനുമാനം മാത്രമാണിത്. അന്ധമായ പാദാര്‍ത്ഥിക നിയമങ്ങളിലൂടെ യാദ്ര്‌ശ്ചികമായി  ഉല്പത്തി സാധ്യമല്ല.  അതിന്ന്‍ ഒരു ചാലക ശക്തി അനിവാര്യമാണ്. പദാര്‍ത്ഥബാഹ്യമായ ഒരു ചാലകശക്തിയെ അംഗീകരിക്കാതിരിക്കാന്‍ വേണ്ടിയാണല്ലോ മനുഷ്യന്‍ ഈ മുഴുവന്‍ ക്ര്‌തിമദര്‍ശനങ്ങളും മെനഞ്ഞെടുത്തത് തന്നെ!
       സത്യം പറഞ്ഞാല്‍; പ്രപഞ്ച നാഥനെ മാറ്റിവെച്ച് കൊണ്ടുള്ള ഒരു പ്രപഞ്ച വ്യാഖ്യാനവും അതിന്റെ ഘടനയോടു പാരസ്പര്യം പ്രാപിക്കുകയില്ല.

0 comments: